ഉണ്ണിത്താന്റെ പള്ളിക്കൂടം എന്നാണ് കുറുമ്പകര യു.പി.എസ് അറിയപ്പെട്ടിരുന്നത്. സമീപ പ്രദേശത്തുള്ള ഒരേ ഒരു യു .പി.എസ് (അപ്പര്‍ പ്രൈമറി സ്കൂള്‍) അത് മാത്രം ആയിരുന്നു. പുതുവല്‍, മാലൂര്‍, വലത്തംകൊന്‍, കുന്നിട , മീനാംച്ചാല്‍ , കോലിയക്കോട്, ചെളിക്കുഴി, മീനം തുടങ്ങിയ ല്‍ നിന്നും ഉള്ള കുട്ടികള്‍ അവിടേ പഠിച്ചിരുന്നു. ഞങ്ങള്‍ അവിടേ പഠിക്കുന്ന കാലത്ത് ഗോപി സാര്‍ ആയിരുന്നു ഹെഡ് മാസ്റ്റര്‍. പക്ഷെ എല്ലാ കുട്ടികള്‍ക്കും ബാലന്‍ സാറിനെ ആയിരുന്നു കൂടുതല്‍ പേടി. ഏഴാം ക്ലാസില്‍ മലയാളം പഠിപ്പിക്കുന്നത് ബാലന്‍ സാര്‍ ആണ്. ദാസന്‍ പിള്ള സാര്‍ എന്ഗ്ലീഷും കാനാകും പഠിപ്പിച്ചിരുന്നു. ഞങ്ങളെ കണക്കു പഠിപ്പിച്ചിരുന്നത് നാരായണന്‍ നായര്‍ സാര്‍ ആയിരുന്നു.
No comments:
Post a Comment